കേരളം

kerala

ETV Bharat / state

Street tourism: അനുഭവിച്ചറിയാം ടൂറിസം; 'സ്ട്രീറ്റ്' പദ്ധതിയിൽ മറവൻതുരുത്തും മാഞ്ചിറയും - ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്

Street tourism: ഗ്രാമീണ വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകി വിനോദ സഞ്ചാരവകുപ്പ് നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് 'സ്ട്രീറ്റ്' പദ്ധതി. പദ്ധതിക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ മറവൻതുരുത്ത്, മാഞ്ചിറ എന്നിവയും ഉൾപ്പെടുന്നു.

സ്ട്രീറ്റ് ടൂറിസം പദ്ധതി  Kerala Street tourism project  Maravanthuruthu and Manchira  മറവൻതുരുത്ത് മാഞ്ചിറ  അനുഭവേദ്യ വിനോദസഞ്ചാരം  Experiential tourism  ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്  Tourism for Inclusive Growth
Street tourism: അനുഭവേദ്യ വിനോദസഞ്ചാരം; 'സ്ട്രീറ്റ്' പദ്ധതിയിൽ മറവൻതുരുത്തും മാഞ്ചിറയും

By

Published : Nov 28, 2021, 11:22 AM IST

കോട്ടയം:ഗ്രാമീണ വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകി ടൂറിസത്തിന്‍റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ വിനോദ സഞ്ചാരവകുപ്പ് 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോൾ ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ എന്നിവിടങ്ങളും അടിമുടി മാറുന്നു. പദ്ധതിക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തും അയ്‌മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിലെ മാഞ്ചിറയും ഉൾപ്പെടുന്നു.

ഒരു പ്രദേശത്ത് കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകൾ

ഓരോ പ്രദേശത്തിന്‍റെയും സാധ്യതയ്ക്ക് അനുസരിച്ച് കണ്ടറിയാനാവുന്നതും അനുഭവവേദ്യമാകുന്നതുമായ പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതുമായ സ്ട്രീറ്റുകൾ ഉറപ്പാക്കുന്നതാണ് പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്‌നിക് ക്യുസീൻ / ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് / എക്‌സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്,ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽ വരും.

ALSO READ: Worlds tallest railway bridge: ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു

കുറഞ്ഞത് മൂന്നു സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പദ്ധതി പ്രദേശങ്ങളിലും നടപ്പാക്കപ്പെടും. പൂർണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തദ്ദേശവാസികളും വിനോദസഞ്ചാരപ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കും. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും.

ഗ്രാമീണ വിനോദസഞ്ചാരത്തിന് പ്രാധാന്യം

'ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്' എന്ന യു.എൻ.ഡബ്ല്യൂ.ടി.ഒയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. ഉത്തരവാദിത്ത ടൂറിസം മിഷന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറാണ് പദ്ധതി രൂപരേഖ തയാറാക്കിയത്.

സമഗ്ര വളർച്ചയ്ക്ക് ടൂറിസം
'സ്ട്രീറ്റ്' പദ്ധതിയിൽ മറവൻതുരുത്തും മാഞ്ചിറയും

സസ്‌റ്റൈയിനബിൾ ( സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്നത്), റെസ്‌പോൺസിബിൾ (ഉത്തരവാദിത്തമുള്ളത്), എക്‌സ്പീരിയൻഷ്യൽ (അനുഭവവേദ്യം), എത്‌നിക്ക് ( പാരമ്പര്യ തനിമയുള്ളത് ), ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്‍റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.

അനുഭവേദ്യ വിനോദസഞ്ചാരം

നാലു വർഷമാണ് പദ്ധതി നിർവഹണ കാലാവധി. വിനോദ സഞ്ചാരമേഖലയെ ജനകീയവൽക്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്‍റെ നവ്യാനുഭവങ്ങൾ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details