കോട്ടയം:സമൂഹം ഒറ്റക്കെട്ടായി പൊരുതിയാലെ ലഹരിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യം കാണൂവെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്. പൊലീസിന്‍റെ 'യോദ്ധാവ്' ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരിക്കേച്ചർ/ചിത്രരചന കാമ്പയിൻ ഉദ്ഘാടനം ചെയ്‌തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്‌ടറേറ്റ് കവാടത്തിൽ കാൻവാസിൽ 'സേ നോ ടു ഡ്രഗ്‌സ്' എന്നെഴുതിക്കൊണ്ട് എസ്‌പി കാമ്പയിന് തുടക്കം കുറിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടം; 'യോദ്ധാവ്' ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം - ലഹരി
'യോദ്ധാവ്' ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരിക്കേച്ചർ/ചിത്രരചന കാമ്പയിന്‍ ജില്ല പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്‌തു
![ലഹരിക്കെതിരെയുള്ള പോരാട്ടം; 'യോദ്ധാവ്' ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം യോദ്ധാവ് യോദ്ധാവ് ലഹരി വിരുദ്ധ കാമ്പയിൻ ലഹരിക്കെതിരെയുള്ള പോരാട്ടം കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസ് പൊലീസ് മേധാവി കെ കാർത്തിക് യോദ്ധാവ് കാരിക്കേച്ചർ ക്യാമ്പയിൻ ചിത്രരചന ക്യാമ്പയിൻ ലഹരി yodhavu anti drug campaign kottayam yodhavu anti drug campaign yodhavu anti drug campaign kottayam kerala drug cases anti drug movements kerala ലഹരിക്കെതിരെ കേരളം ലഹരിക്കെതിരെ സർക്കാർ ലഹരിക്കെതിരെ ബോധവത്‌കരണം ലഹരി വിരുദ്ധ കാമ്പയിൻ ജില്ല പൊലീസ് മേധാവി കെ കാർത്തിക് ലഹരി drugs](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16865232-thumbnail-3x2-kieuo.jpg)
ലഹരിക്കെതിരെയുള്ള പോരാട്ടം: 'യോദ്ധാവ്' ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം
ജില്ല പൊലീസ് മേധാവി കെ കാർത്തിക് സംസാരിക്കുന്നു
വിദ്യാർഥികൾക്കും കാമ്പയിനിൽ പങ്കെടുക്കാൻ എത്തിയവർക്കും ജില്ല പൊലീസ് മേധാവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ, കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേർ കാമ്പയിനിൽ സജീവമായി പങ്കെടുത്തു. ഡിസിആർബി ഡിവൈഎസ്‌പി അനീഷ് വി കോര, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി ജോൺ, കോട്ടയം വെസ്റ്റ് സിഐ അനൂപ് കൃഷ്‌ണ, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു ശ്രീജിത്ത്, ഈസ്റ്റ് എസ്ഐ എംഎച്ച് അനുരാജ്, ജനമൈത്രി പൊലീസ് കമ്മിറ്റി അംഗം അഡ്വ. വിആർബി നായർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.