കേരളം

kerala

ETV Bharat / state

പേപ്പർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് മൂവായിരം കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാകും : പി. രാജീവ് - കേരള പേപ്പർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്

ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുന്ന കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡിനെ മുന്‍നിരസ്ഥാപനമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍

കേരള പേപ്പർ പ്രൊഡക്സ് ലിമിറ്റഡ് 3200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി മാറും: മന്ത്രി പി. രാജീവ്  Kerala paper products limited to become one of the major companies in kerala says p.rajeev  kerala paper products limited operations
കേരള പേപ്പർ പ്രൊഡക്സ് ലിമിറ്റഡ് മൂവായിരംകോടിയിലധികം വിറ്റുവരവുള്ള മുന്‍നിര സ്ഥാപനമായി മാറുമെന്ന് മന്ത്രി പി. രാജീവ്

By

Published : Dec 22, 2021, 5:47 PM IST

കോട്ടയം :ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് 3,200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി മാറുമെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ്. കമ്പനിക്ക് മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചേക്കും . സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍ഡ് ലിമിറ്റഡ്(HNL) പുനസംഘടിപ്പിച്ച് കേരള പേപ്പർ പ്രോഡക്ട്സായി പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടം സന്ദർശിക്കുകയായിരുന്നു മന്ത്രി.

കമ്പനി നാല് ഘട്ടങ്ങളിലായി പ്രവർത്തനമാരംഭിക്കും. നിയന്ത്രണം കിൻഫ്രയ്ക്കാണ്. വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് , കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് , സ്പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ എന്നീ മൂന്നംഗ ബോർഡിനാണ് കമ്പനിയുടെ ചുമതല. ചെയര്‍പേഴ്സണ്‍ മാനേജിങ് ഡയറക്ടര്‍ പദവികള്‍ വഹിക്കുക മുഹമ്മദ് ഹനീഷ് ആയിരിക്കും.

ജനുവരി മുതൽ ആദ്യത്തെ അഞ്ച് മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. മേയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഫാക്ടറി നവീകരണത്തിന് മാത്രമായി 34.3 കോടി അഞ്ച് മാസത്തേക്ക് വകയിരുത്തിയിട്ടുണ്ട്.

ആറ് മാസത്തിനകം രണ്ടാംഘട്ടത്തിൽ 44.9 കോടി മുതൽ മുടക്കിൽ ഉത്പാദനം ആരംഭിക്കും. ഇതിന് 75.15 കോടി രൂപ പ്രവർത്തനമൂലധനം ആവശ്യമാണ്. ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമാണ്.

ALSO READ:Kerala Truck Camper Initiative| വിനോദ യാത്രയ്‌ക്ക് ഇനി 'മിനി ഹോം'; ട്രക്ക് ക്യാമ്പര്‍ സംരംഭത്തിന് തുടക്കം

ഉത്പാദനം പുനരാരംഭിക്കുമ്പോൾ ഇറക്കുമതി ചെയ്ത പൾപ്പാവും കൂടുതൽ ഉപയോഗിക്കുക. ചെറിയ തോതിൽ റീസൈക്കിൾ പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ച് തുടങ്ങും. മൂന്നാം ഘട്ടം 650 കോടി രൂപ നിക്ഷേപത്തോടെ പ്രവർത്തനമാരംഭിച്ച് ഒമ്പത് മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും.

പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാം ഘട്ടമായ 17 മാസം കൊണ്ട് 3.50 ലക്ഷം ടൺ ഉത്പാദനമുള്ള 350 കോടി വരുമാനമുണ്ടാക്കുന്ന കമ്പനിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

ഉത്പാദനത്തിന്‍റെ ആദ്യ ഘട്ടം ന്യൂസ് പ്രിന്റിംഗ് മാത്രമാണെങ്കിലും ശേഷം ടിഷ്യൂ പേപ്പർ ഉൾപ്പടെയുള്ള പ്രീമിയം പേപ്പർ ഉത്പന്നങ്ങളുടെ നിർമാണവും ആരംഭിക്കും. അവസാന ഘട്ടത്തിൽ മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചേക്കും. ഇതിനായി കൃത്യമായ റോഡ് മാപ്പും ഷെഡ്യൂളുകളും തയാറാക്കും.

പഴയ കമ്പനിയുടെ റെസൊല്യൂഷൻ പ്രകാരമുള്ള എല്ലാ ബാധ്യതകളും നൽകിക്കഴിഞ്ഞാണ് കിൻഫ്ര സ്ഥാപനം ഏറ്റെടുത്തത്. അതിനാൽ നിലവിലുള്ള തൊഴിലാളികളുടെ ബാധ്യതകൾ കമ്പനി ഏറ്റെടുക്കില്ല. ഇവിടുത്തെ തൊഴിലാളികൾക്ക് പ്രാതിനിധ്യം കൊടുത്തുതന്നെ തൊഴിലിന്‍റെ സ്വഭാവമനുസരിച്ച് ആവശ്യമുള്ളവരെ കമ്പനി കരാറിലോ ദിവസവേതന അടിസ്ഥാനത്തിലോ നിയമിക്കും.

പോയകാലത്ത് നഷ്ടത്തിലോടിയ ഒരു സ്ഥാപനത്തിന്‍റെ തൊഴിൽ സാഹചര്യം-സംസ്‌ക്കാരം, ഇതുവരെ പിന്തുടർന്ന രീതി, പരിതസ്ഥിതികൾ എന്നിവ അനുസരിച്ച് കമ്പനിയെ ലാഭത്തിലേക്കെത്തിക്കാനുള്ള നിലപാടെടുക്കാൻ പൂർണമായ ഉത്തരവാദിത്തവും സ്വാതന്ത്ര്യവും മാനേജ്മെന്റിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എ. മാരായ സി.കെ. ആശ, മോൻസ് ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ നടത്തിയ ശ്രമങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്നതിന് തീരുമാനിച്ചത്.

700 ഏക്കർ വരുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുറച്ചുസ്ഥലം ഏറ്റെടുത്ത് കേരള റബ്ബര്‍ ലിമിറ്റഡിന്‍റെ ഭാഗമായി കർഷകർക്ക് വിലകിട്ടുന്ന രീതിയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ക്കായി റബ്ബര്‍ സിറ്റിയും ഹൈടക് വികസന രീതിയിൽ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കും സ്ഥാപിക്കും. കോട്ടയത്തിന്റെ മുഖഛായ മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന പേരിന് കേന്ദ്ര രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതി കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചു. ഫാക്ടറിയുടെ നിലവിലെ അവസ്ഥകൾ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി. ന്യൂസ് പ്രിന്‍റ് കാര്യാലയത്തിൽ സജ്ജമാക്കിയ കേരള റബ്ബര്‍ ലിമിറ്റഡിന്‍റെ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

എം.എൽ.എ. മാരായ മോൻസ് ജോസഫ്, സി.കെ. ആശ, വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള റബ്ബര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷീല തോമസ്, എന്നിവർ പങ്കെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details