കേരളം

kerala

ETV Bharat / state

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍ - ഹൈക്കോടതി വാര്‍ത്ത

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റക്കാരനല്ലെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി.

kerala bishop franco mulakkal judgment  Kerala nun rape case  Bishop Mulakkal News  Franco Case Verdict  ഫ്രാങ്കോ മുളയ്‌ക്കല്‍ കേസ്‌  കന്യാസ്‌ത്രീയെ പിഡീപ്പിച്ച കേസ്‌  Rape case Against Bisop  Kerala Crime news  കത്തോലിക്ക ബിഷപ്പിനെതിരെ കേസ്‌  ഹൈക്കോടതി വാര്‍ത്ത  kerala high court on nun rape case
കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌

By

Published : Jan 14, 2022, 11:10 AM IST

Updated : Jan 15, 2022, 10:02 AM IST

കോട്ടയം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലില്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ വന്‍ പൊലീസ്‌ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

വിചാരണ തുടങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ്‌ കേസില്‍ വിധി വരുന്നത്. മിഷനറീസ് ഓഫ്‌ ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസുമായ കന്യാസ്‌ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്.

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍

Read More: കോടതിക്ക് കനത്ത സുരക്ഷ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസില്‍ വിധി ഇന്ന്

2018 ജൂണില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പാലാ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസട്രേറ്റ്‌ കോടതിയിലാണ് വിചാരാണ ആരംഭിച്ചത്. പിന്നീട്‌ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Last Updated : Jan 15, 2022, 10:02 AM IST

ABOUT THE AUTHOR

...view details