കോട്ടയം:Thakkali Vandi: ക്രിസ്‌മസ് - പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി. 17 ഇനം പച്ചക്കറിയിനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടിയുടെ പര്യടനം. കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ തക്കാളി വണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ ജോർജ് പദ്ധതി വിശദീകരിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർമാരായ ലിസി ആന്‍റണി, അനിൽ വർഗീസ്, റീന ജോൺ, അസിസ്‌റ്റന്‍റ് ഡയറക്‌ടർ (മാർക്കറ്റിങ്) റീന കുര്യൻ, ടെക്‌നിക്കൽ അസിസ്‌റ്റന്‍റ് ഇന്ദു കെ. പോൾ, വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ. സുൾഫിക്കർ, മാർക്കറ്റിങ് മാനേജർ ആൽഫ്രഡ് സോണി, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ വി.എൽ. അമ്പിളി എന്നിവർ പങ്കെടുത്തു. ഗ്രാമീണ കർഷകർ ഇക്കോ ഷോപ്പ്, ആഴ്‌ച ചന്ത, വഴിയോര ചന്തകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക.
കേരളത്തിൽ ഉൽപാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങി വണ്ടിയിലൂടെ വിൽപ്പന നടത്തും.
തക്കാളി വണ്ടിയിലൂടെ ലഭിക്കുന്ന പച്ചക്കറി ഇനങ്ങളും വിലയും: