കേരളം

kerala

ETV Bharat / state

ലക്ഷ്യം എല്ലാവർക്കും ഭൂമി, അർഹരായവർക്കെല്ലാം പട്ടയമെന്ന് മന്ത്രി കെ. രാജന്‍

ആറടി മണ്ണുപോലും സ്വന്തമായില്ലാത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് ഭൂമി ഉറപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍

By

Published : Aug 12, 2021, 11:11 AM IST

റവന്യൂ മന്ത്രി കെ രാജന്‍ വാർത്ത  revenue minister k rajan news  revenue minister kerala government news  kerala government land for all news  k rajan malayalam latest news  ലക്ഷ്യം എല്ലാവർക്കും ഭൂമി വാർത്ത  മന്ത്രി കെ രാജന്‍ വാർത്ത  കെ രാജന്‍ പട്ടയം വിതരണം വാർത്ത  എല്ലാവർക്കും ഭൂമി കെ രാജന്‍ വാർത്ത
കെ. രാജന്‍

കോട്ടയം : സംസ്ഥാനത്ത് എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പിന്‍റെ വിഷന്‍ ആൻഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ല എംഎല്‍എമാരുടെ യോഗത്തിലാണ് ഭൂമി ഉറപ്പാക്കുന്ന പദ്ധതിയെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്. ആറടി മണ്ണ് പോലും സ്വന്തമായില്ലാത്ത പാവപ്പെട്ട മനുഷ്യര്‍ക്ക് ഭൂമി ഉറപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

നൂറുദിന പരിപാടിയുടെ ഭാഗമായി 12000ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യും

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നുവരുന്നു. സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി 12,000 ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പട്ടയ വിതരണം, സ്‌മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

Also Read: ക്രയോജനിക്‌ ഘട്ടം പാളി; ഇഒഎസ് -03 വിക്ഷേപണം പരാജയം

സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരും ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്‌ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details