കോട്ടയം:ജില്ലയില്‍ 1350 കൊവിഡ് സാമ്പിള്‍ പരിശോധിച്ചതിൽ 76 പേരുടെ ഫലങ്ങൾ പോസിറ്റീവായി. ഇതിൽ 66 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. അർപ്പുക്കര ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ 13 പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ 11 പേർക്കും, വിജയപുരം ഗ്രാമ പഞ്ചായത്തിൽ ഒമ്പത് പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായി.
കോട്ടയത്ത് 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
66 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധ, അർപ്പുക്കര ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ആറ് പേർക്ക് വിതം രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ പത്തുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. വിദേശത്തുനിന്ന് വന്ന 97 പേര്‍ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 45 പേരും ഉള്‍പ്പെടെ 254 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈയിന്‍ നിര്‍ദേശിച്ചു. 844 പേര്‍ ജില്ലയിൽ ക്വാറന്‍റൈയിന്‍ പൂര്‍ത്തിയാക്കി. 24 പേരാണ് ജില്ലയിൽ നിന്നും വൈറസ് മുക്തരായി മടങ്ങിയത്.