കോട്ടയം:ലോക് സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് പക്ഷം. പി.ജെ ജോസഫ് തന്നെയാണ് നിലപാട് വ്യക്തമാക്കിയത്.കേരളാ കോൺഗ്രസ് എം സീറ്റുകളിൽ ചിലർ മോഹം വച്ചിട്ടുണ്ടന്നും ആ മോഹം നടക്കാൻ പോകുന്നില്ലന്നും ജയ സാധ്യതയുള്ള സ്ഥാനാർഥികൾ തങ്ങൾക്കൊപ്പം തന്നെയുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസ് സീറ്റുകൾ വിട്ടു നൽകില്ല: പി.ജെ ജോസഫ് - kerala congress
കേരളാ കോൺഗ്രസ് എം സീറ്റുകളിൽ ചിലർ മോഹം വച്ചിട്ടുണ്ടന്നും ആ മോഹം നടക്കാൻ പോകുന്നില്ലെന്നും ജയ സാധ്യതയുള്ള സ്ഥാനാർഥികൾ തങ്ങൾക്കൊപ്പം തന്നെയുണ്ടെന്നും ജോസഫ് വ്യക്തമാക്കി
കേരളാ കോൺഗ്രസിൽ നിന്നുമുള്ള ജോസ് കെ മാണി പക്ഷത്തിൻ്റെ പിരിഞ്ഞു പോകലോടെ കോൺഗ്രസിലെ തന്നെ പ്രമുഖ നേതാക്കൾ കോട്ടയം ജില്ലയിലടക്കം സീറ്റ് ലക്ഷ്യം വച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുബാഷ്, ടോമി കല്ലാനി , കെ സി ജോസഫ് എം.എൽ.എ തുടങ്ങിയവർ കോട്ടയത്തെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ജോസഫ് പക്ഷം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മുന്നണി വിട്ട ലോക് താന്ത്രിക്ക് ജനതാദളിന് നൽകിയിരുന്ന സീറ്റിൽ ഒന്നും ജോസഫ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ലോക്ക് സഭാ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫ് ചർച്ചകൾ ചൂടുപിടിക്കുമ്പോൾ ജോസഫ് പക്ഷത്തിൻ്റെ നിലപാട് കോൺഗ്രസിന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.