കോട്ടയം: ഗുരുതരരോഗം മൂലം ബുദ്ധിമുട്ടിയിരുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾക്ക് ഉപകരപ്രദമായിരുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിന്‍റെ പ്രതിഷേധം. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റിന് മുന്നിലാണ് ധർണ്ണ നടത്തിയത്. കോട്ടയത്ത് നടന്ന സംസ്ഥാനതല ധര്‍ണ മുന്‍ എംപി ജോസ് കെ മാണി ഉദ്ഘാടനം ചെയ്‌തു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. 2011 ല്‍ യുഡിഎഫ് സര്‍ക്കാരിന് വേണ്ടി കെ എം മാണി അവതരിപ്പിച്ച ബജറ്റിലാണ് കാരുണ്യ പദ്ധതി ആവിഷ്‌കരിച്ചത്.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം; പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം) - കാരുണ്യ പദ്ധതി
കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കാരുണ്യ നിർത്തലാക്കുന്നതിൽ കേരള കോൺഗ്രസ് (എം) പ്രതിഷേധം
സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ധര്‍ണ എറണാകുളത്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എയും, തിരുവനന്തപുരത്ത് ഡോ. എന്‍ ജയരാജ് എംഎല്‍എയും കോഴിക്കോട് മുഹമ്മദ് ഇക്ബാലും ഉദ്ഘാടനം ചെയ്തു. കരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് എൽഡിഎഫ് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ കേരള കോണ്‍ഗ്രസ് (എം) ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
Last Updated : Jul 10, 2019, 12:57 AM IST