കോട്ടയം:കേരള കോൺഗ്രസ് പി.സി. തോമസ് - ജോസഫ് വിഭാഗങ്ങൾ ലയിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്തു പോകേണ്ടി വന്നുവെന്ന് പി.സി തോമസ്. അന്ന് പുറത്താക്കിയതിന്‍റെ കാരണം ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിലേക്ക് പലരേയും ക്ഷണിക്കുമായിരുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കുന്നതാണ് നല്ലത്. ഇനി പാര്‍ട്ടിയിലേക്ക് നിരവധിയാളുകൾ വരും എന്നാണ് പ്രതീക്ഷ.
കേരള കോൺഗ്രസ് പി.സി. തോമസ് - ജോസഫ് വിഭാഗങ്ങൾ ലയിച്ചു
ചൊവ്വാഴ്ച നടത്തിയ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ ഫലമാണ് ഈ ലയനമെന്നും പി.സി തോമസ് പറഞ്ഞു.
കേരള കോൺഗ്രസ് പി.സി. തോമസ്, ജോസഫ് വിഭാഗങ്ങൾ ലയിച്ചു
വളരും തോറും പിളരും എന്നൊന്നില്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരണം. ചൊവ്വാഴ്ച നടത്തിയ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ ഫലമാണ് ഈ ലയനമെന്നും പി.സി തോമസ് പറഞ്ഞു. അതേ സമയം പി.സി തോമസ് ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നുവെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു. ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും ഉമ്മൻചാണ്ടി കടുത്തുരുത്തിയിൽ ലയന സമ്മേളനത്തിൽ വ്യക്തമാക്കി.