കോട്ടയം: സിപിഎം മുന്നണി പ്രവേശനം കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം അടിയന്തര സ്റ്റിയറിങ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ജോസ് കെ. മാണി. മുന്നണി പ്രവേശനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് നിലപാട് ഉടന്‍ വ്യക്തമാക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഇടതുപക്ഷത്തുള്ള മറ്റ് കേരളാ കോണ്‍ഗ്രസ് പക്ഷങ്ങളെ ഒരുമിച്ച് ചേര്‍ക്കാനാണ് ജോസ് കെ. മാണിക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം.
സിപിഎം മുന്നണി പ്രവേശനം; കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം അടിയന്തര സ്റ്റിയറിങ് കമ്മറ്റി ചേരും - jose-k-mani
എന്നാല്‍ തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം അടിയന്തര സ്റ്റിയറിങ് കമ്മറ്റി ചേരും
അതേസമയം എംഎല്‍എമാരുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ യുഡിഎഫുമായുള്ള ചര്‍ച്ച പൂര്‍ണമായും ജോസ്.കെ. മാണി തള്ളി. തദേശ തെരഞ്ഞെടുപ്പിന് മുമ്പായി എൽഡിഎഫിനൊപ്പം ചേരുകയെന്നതാണ് ജോസ്.കെ.മാണി ലക്ഷ്യം വെക്കുന്നത്. അതിന് മുമ്പായി ജനാധിപത്യ കേരളാ കോൺഗ്രസ് അടക്കമുള്ള മറ്റ് കേരളാ കോൺഗ്രസ് കക്ഷികളെ ജോസ് ഒപ്പം കൂട്ടുകയും വേണം.
Last Updated : Jul 4, 2020, 4:31 PM IST