കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം രാഷ്‌ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാക്കുമെന്ന് ജോസ് കെ. മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗം പുരോഗമിക്കുകയാണെന്നും അന്തിയ തീരുമാനമുണ്ടാകുന്നതോടെ മുന്നണികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റുന്ന തീരുമാനമാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം രാഷ്‌ട്രീയ നിലപാട് ഉടന്‍ വ്യക്തമാക്കുമെന്ന് ജോസ് കെ. മാണി - കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷം
കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റുന്ന തീരുമാനമാവും ഉണ്ടാവുകയെന്ന് ജോസ് കെ. മാണി.
യുഡിഎഫ് വിട്ട ശേഷം ഒരു മുന്നണിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലേക്കെന്ന സൂചന നല്‍കിയ ജോസ് കെ. മാണിയെ സിപിഎം സ്വാഗതം ചെയ്‌തിരുന്നു. എന്നാല്‍ സിപിഐ, കേരളാ കോണ്‍ഗ്രസ് വിരുദ്ധ നിലപാടില്‍ ഉറച്ച് നിന്നതും പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന മാണി സി. കാപ്പന്‍റെ പ്രഖ്യാപനവുമാണ് കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ എല്‍ഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നത്.