കോട്ടയം:ബഫർസോൺ സമര നേതാവ് പി ജെ സെബാസ്റ്റ്യനെ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കൽ. പമ്പാവാലി എയ്ഞ്ചൽ വാലി മേഖലകളിലെ സമരത്തിന് നേതൃത്വം നൽകിയത് പി ജെ സെബാസ്റ്റ്യനാണ്.
ബഫര്‍സോണ്‍ സമര നേതാവ് പി ജെ സെബാസ്റ്റ്യനെ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കി - kerala congress m expelled the member
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പി ജെ സെബാസ്റ്റ്യനെ പുറത്താക്കിയത്. എന്നാൽ കർഷകർക്ക് വേണ്ടിയല്ല മറ്റ് ചിലർക്ക് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നാണ് സെബാസ്റ്റ്യന്‍റെ ആരോപണം
പി ജെ സെബാസ്റ്റ്യന്‍
യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമത്തിൽ വി.ഡി സതീശനൊപ്പം സെബാസ്റ്റ്യൻ പങ്കെടുത്തിരുന്നു. അതേസമയം, കർഷകർക്കൊപ്പം നിൽക്കുക മാത്രമാണ് ചെയ്‌തതെന്ന് സെബാസ്റ്റ്യൻ വ്യക്തമാക്കി. കേരള കോൺഗ്രസ് പാർട്ടി വിളിച്ച് കൂട്ടിയ യോഗത്തെക്കുറിച്ച് അറിയാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്. കർഷകർക്ക് വേണ്ടിയല്ല മറ്റ് ചിലർക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം പ്രവർത്തിക്കുന്നതെന്നും സെബാസ്റ്റ്യൻ ആരോപിച്ചു.