കോട്ടയം: യു.ഡി.എഫിനുള്ളിലെ ധാരണകൾ ജോസ് കെ മാണി പക്ഷം പാലിക്കുന്നില്ലെന്ന ആരോപണവുമായി ജോസഫ് വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലെ ധാരണകൾ ജോസ് പക്ഷം ലംഘിച്ചെന്നും യു.ഡി.എഫുമായുള്ള ധാരണകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ജോസ് പക്ഷത്തെ മുന്നണിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം നേതാക്കൾ രംഗത്തെത്തിയത്.
കേരളാ കോൺഗ്രസില്‍ വീണ്ടും കലാപം; ജോസ് പക്ഷത്തിനെതിരെ ജോസഫ് വിഭാഗം
വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്തുകയാണ് ജോസ് കെ മാണി പക്ഷം ചെയ്യുന്നതെന്നും കടത്തുരുത്തിയില്‍ നടന്ന ശക്തി പ്രകടനം പുറത്തു നിന്നും ആളെ ഇറക്കിയുള്ളതായിരുന്നെന്നും ജോസഫ് വിഭാഗം നേതാക്കൾ ആരോപിച്ചു.
കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിനെതിരെ ജോസഫ് വിഭാഗം വീണ്ടും രംഗത്ത്
വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്തുകയാണ് ജോസ് കെ മാണി പക്ഷം ചെയ്യുന്നതെന്നും കടത്തുരുത്തിയില്‍ നടന്ന ശക്തി പ്രകടനം പുറത്തു നിന്നും ആളെ ഇറക്കിയുള്ളതായിരുന്നെന്നും ജോസഫ് വിഭാഗം നേതാക്കൾ ആരോപിച്ചു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ യു.ഡി.എഫ് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുന്നുണ്ടങ്കിലും പരാജയമാണ് ഫലം. ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സഹചര്യത്തിൽ ചർച്ചകളിൽ ഇനി കാര്യമില്ലന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
Last Updated : Dec 4, 2019, 7:06 PM IST