കോട്ടയം : ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പാത്രം കൊട്ടി പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. അടിയന്തരമായി ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്സ്റ്റോഫീസിന് മുന്നിൽ പാത്രം കൊട്ടി പ്രതിഷേധിച്ചത്.
ഇന്ധനവില വർധനയ്‌ക്കെതിരെ പാത്രം കൊട്ടി പ്രതിഷേധം - കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം
അടിയന്തരമായി ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്സ്റ്റോഫീസിന് മുന്നിൽ പാത്രം കൊട്ടി പ്രതിഷേധിച്ചത്.
ഇന്ധനവില വർധനവിനെതിരെ പാത്രം കൊട്ടി പ്രതിഷേധിച്ചു
Also read:സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധവുമായി കാറ്ററിംഗ് സംരംഭകർ
കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുപിഎ സർക്കാരിനെ കുറ്റം പറഞ്ഞ ബിജെപി സർക്കാരിന് ഇന്ധന വില കുറയ്ക്കാൻ ബാധ്യതയുണ്ട്. കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.