കോട്ടയം: പിണറായി സര്‍ക്കാരിന്‍റെ ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്ത് പ്രതിഷേധം. സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്താണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിഷേധിച്ചത്. കോട്ടയം കലക്‌ടറേറ്റിന് മുൻപിലായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധം.
സംസ്ഥാന ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്ത് വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ് - കർഷകർ
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്തുകൊണ്ട് വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം
സംസ്ഥാന ബജറ്റിനെതിരെ കിറ്റ് തിരികെ കൊടുത്ത് വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ്
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി തോമസ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌തു. എകെജി സെന്‍റർ വികസനത്തിന് ആറ് കോടി മാറ്റിവച്ച സർക്കാർ കർഷകർക്ക് ഒന്നും നൽകിയില്ലെന്ന് പി.സി തോമസ് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റിനെ കുറ്റം പറയുന്ന ഇടത് സർക്കാർ അതിലും വലിയ പ്രഹരമാണ് ബജറ്റിലൂടെ കേരളത്തിനെ ജനങ്ങൾക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ പ്രതിഷേധ ധർണക്ക് അധ്യക്ഷത വഹിച്ചു.