കോട്ടയം:ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം. യുഡിഎഫ് ധാരണകൾ തെറ്റിച്ച് ജോസ് കെ.മാണി വിഭാഗം നേതാവ് ലാലിച്ചൻ കുന്നിപ്പറമ്പിൽ നഗരസഭാ അധ്യക്ഷനായി തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരാൻ ജോസഫ് വിഭാഗം തീരുമാനിച്ചത്.
ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷനെതിരെ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം - kerala congress joseph faction
ജോസ് കെ.മാണി വിഭാഗം നേതാവ് ലാലിച്ചൻ കുന്നിപ്പറമ്പിൽ നഗരസഭാ അധ്യക്ഷനായി തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരാൻ ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.
യുഡിഎഫിന്‍റെ അധീനതയിലുള്ള നഗരസഭയിൽ അധ്യക്ഷ പദം കേരളാ കോൺഗ്രസിനാണ്. ഇത് ജോസ് കെ.മാണി വിഭാഗത്തിന് നേരത്തെ വിഭജിച്ച് നൽകിയിരുന്നു. എന്നാല്‍ പാർട്ടി രണ്ട് തട്ടിലായതിനാൽ നിലവിൽ സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് ജോസ് കെ.മാണി പക്ഷത്തിന്‍റെ തീരുമാനം.
നഗരസഭയിൽ ആറിൽ നാല് ഭൂരിപക്ഷം തങ്ങൾക്കാണെന്നും അതിനാൽ തന്നെ മുൻ ധാരണപ്രകാരം നഗരസഭാ അധ്യക്ഷ പദം വിട്ടുനൽകണമെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. സി.എഫ്.തോമസിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസാണ് ധാരണ പ്രകാരം ചെയർമാനാകേണ്ടിയിരുന്നത്. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും കൗൺസിലർമാരുടെയും സംയുക്ത യോഗത്തിലാണ് ജോസ് വിഭാഗത്തിനെതിരെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമായത്.