കോട്ടയം: രണ്ടില ചിഹ്നവും പാർട്ടി അധികാരങ്ങളും തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജോസ്.കെ.മാണിയും കൂട്ടരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിധി പുറത്തു വന്നതോടെ ജോസ് പക്ഷമെന്ന ഇതുവരെയുണ്ടായിരുന്ന വിശേഷണത്തിന് അന്ത്യമായിരിക്കുന്നു. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതിലൂടെ സത്യം വിജയിച്ചെന്നാണ് ജോസ്.കെ.മാണിയുടെ ആദ്യ പ്രതികരണം. പാർട്ടിയുടെ വാതിൽ തുറന്നു കിടക്കുന്നുവെന്നും രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരികെ എത്തിയില്ലങ്കിൽ അയോഗ്യത നടപടികൾ ഉണ്ടാകുമെന്നും ജോസ്.കെ.മാണി മുന്നറിയിപ്പ് നൽകി.
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ നടപടിയെന്ന് ജോസ്.കെ.മാണി
പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും കേരള കോൺഗ്രസ് എമ്മിൽ ഉണ്ടാകുമെന്ന് ജോസ് കെ മാണി.
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിക്കെ എത്തിയില്ലങ്കിൽ അയോഗ്യത നടപടിയെന്ന് ജോസ്.കെ.മാണി
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവശനം സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന് പറഞ്ഞ ജോസ്.കെ.മാണി ബി.ജെ.പി സഖ്യ സാധുതയും തള്ളിക്കളയുന്നില്ല. പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും കേരളാ കോൺഗ്രസ് എമ്മില്‍ ഉണ്ടാകുമെന്നാണ് ജോസ്.കെ.മാണിയുടെ പുതിയ പ്രഖ്യാപനം. യുഡിഎഫില്‍ നിന്ന് പുറത്താക്കത്തക്ക എന്ത് തെറ്റാണ് പാർട്ടി ചെയ്‌തതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞു.
Last Updated : Sep 1, 2020, 10:41 PM IST