കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർപ്പിലേക്ക്. പാർട്ടി ചെയർമാൻ ജോണി നെല്ലൂരും പാർട്ടി ലീഡർ അനൂപ് ജേക്കബും നാളെ കോട്ടയത്ത് രണ്ടായി യോഗം ചേരാനിരിക്കെയാണ് അനൂപ് ജേക്കബിനെതിരെ പരസ്യവിമര്‍ശനവുമായി ജോണിനെല്ലൂര്‍ രംഗത്ത് എത്തിയത്. ആദ്യം ലയനത്തെ അനൂകൂലിച്ച അനൂപ് ജേക്കബ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നൽകില്ലെന്ന് ജോസഫ് പറഞ്ഞതോടെയാണ് നിലപാട് മാറ്റിയതെന്ന് ജോണി നെല്ലൂർ ആരോപിക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇപ്പോള്‍ അനൂപ് ശ്രമിക്കുന്നതെന്നും നാളെ യോഗം ചേര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളരുമെന്ന് സൂചന - കേരളാ കോൺഗ്രസ്
നാളെ ചേരുന്ന യോഗത്തിൽ ജോണി നെല്ലൂർ ലയന തീരുമാനം പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസിലെ മറ്റൊരു പിളർപ്പിനാവും കേരളം സാക്ഷിയാവുക
ജേക്കബ്
ഇതിനിടെ ജോണി നെല്ലൂരിനെതിരെ വിമര്‍ശവുമായി യുവജനവിഭാഗവും സംസ്ഥാന പ്രസിഡന്‍റും എത്തി. ഭരണഘടനാ വിരുദ്ധമായി കോറം തികയ്ക്കാനുള്ള നീക്കമാണ് ജോണി നെല്ലൂര്‍ നടത്തുന്നത് എന്നായിയിരുന്നു യുവജന വിഭാഗത്തിന്‍റെ ആരോപണം. ജോസഫ് വിഭാഗവുമായുള്ള ലയനത്തിന് ജോണി നെല്ലൂര്‍ തയ്യാറെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമമാകും അനൂപ് ജേക്കബ് വിഭാഗം നടത്തുക. നാളെ ചേരുന്ന യോഗത്തിൽ ജോണി നെല്ലൂർ ലയന തീരുമാനം പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസിലെ മറ്റൊരു പിളർപ്പിനാവും കേരളം സാക്ഷിയാവുക.
Last Updated : Feb 20, 2020, 10:59 PM IST