കേരളം

kerala

ETV Bharat / state

കേരളാ കോൺഗ്രസ് തർക്കം;നിലപാട് കടുപ്പിച്ച് ജോസ് കെ.മാണി പക്ഷം - Kerala Congress Dispute

ചൊവ്വാഴ്ച്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ യു.ഡി.എഫ് അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

കേരളാ കോൺഗ്രസ് തർക്കം  നിലപാട് കടുപ്പിച്ച് ജോസ് കെ.മാണി പക്ഷം  കോട്ടയം വാർത്ത  kottyam news
കേരളാ കോൺഗ്രസ് തർക്കം;നിലപാട് കടുപ്പിച്ച് ജോസ് കെ.മാണി പക്ഷം

By

Published : Jun 2, 2020, 9:49 AM IST

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫ് തീരുമാനം വരാനിരിക്കെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി പക്ഷം. യാതൊരു വിട്ടുവീഴ്ച്ചകൾക്കും തയ്യാറാക്കേണ്ടതില്ലന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രസിഡന്‍റ്‌ സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജോസ് പക്ഷം എത്തിയത്. കെ.എം മാണി ചെയർമാൻ ആയിരുന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ ആരാവണം എന്നതിൽ എഗ്രിമെന്‍റ്‌ എഴുതി തയ്യാറാക്കിയിരുന്നു. അപ്രകാരമുണ്ടായ കരാറിന്‍റെ അടിസ്ഥാനത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

കേരളാ കോൺഗ്രസ് തർക്കം;നിലപാട് കടുപ്പിച്ച് ജോസ് കെ.മാണി പക്ഷം

അതേസമയം ധാരണ പ്രകാരം ജോസഫ് വിഭാഗത്തിന് പ്രസിഡന്‍റ്‌ സ്ഥാനം കൈമാറണമെന്ന നിലപാടിലാണ് കോൺഗ്രസും മുസ്ലിം ലിംഗും. ഇരുകൂട്ടരും നേരത്തെ പ്രത്യക്ഷമായി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ യു.ഡി.എഫ് അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രശ്ന പരിഹാരത്തിൽ യു.ഡി.എഫ് ഇടപെടൽ വൈകിയതോടെ യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് പി.ജെ ജോസഫ്. അനുകൂല തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ യു.ഡി.എഫ് യോഗത്തിലെത്തി നന്ദി അറിയിക്കാനാണ് പി.ജെ ജോസഫിന്റെ തീരുമാനം.

ABOUT THE AUTHOR

...view details