കോട്ടയം:കേരള കോണ്‍ഗ്രസില്‍ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. കേരളാ കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് സ്റ്റേ ചെയ്യ്തു കൊണ്ടുള്ള കട്ടപ്പന കോടതിയുടെ വിധി ജോസ് കെ മാണി വിഭാഗം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും തര്‍ക്കം ഉടലെടുക്കുന്നത്.
കേരള കോണ്‍ഗ്രസ് തര്‍ക്കം; പി.ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍ - kattappana court
ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ജോസ് കെ. മാണിയെ വെട്ടിലാക്കാനാണ് പി.ജെ ജോസഫിൻ്റെ ശ്രമം. ഒരിടവേളക്ക് ശേഷം കേരളാ കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കോടതിക്കുള്ളിലേക്ക് എത്തുകയാണ്
കോടതി വിധി മറികടന്ന് കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണി സ്വയം അവരോധിക്കപ്പെടുകയാണന്നാണ് ജോസഫ് പക്ഷത്തിൻ്റെ വാദം.എന്നാൽ ജോസഫിൻ്റെ നീക്കത്തെ അപ്പാടെ തള്ളിയാണ് റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്. സംസ്ഥാന കമ്മറ്റിയിൽ 174 പേരുടെ പിൻതുണയുള്ള ജോസ് കെ മാണിയാണ് കേരളാ കോൺഗ്രസ് എം ൻ്റെ ചെയർമാൻ എന്നു പറയുന്നതിൽ തെറ്റില്ലന്നയിരുന്നു റോഷി അഗസ്റ്റിൻ്റെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് എമ്മിന് രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ആണെന്ന വിധിയും വന്നതോടെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയവും നിയമപരവുമായ അവകാശം പൂര്‍ണ്ണമായി ജോസ് കെ മാണിക്ക് ലഭിച്ചിരിക്കുകയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറാം തിയതി സ്റ്റിയറിംഗ് കമ്മറ്റി വിളിച്ചു ചേർത്തതിൽ തെറ്റില്ലന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയില്ലാത്ത ജോസഫിൻ്റെ വാദം തെറ്റിദ്ധരിപ്പിക്കാനാണെന്നായിരുന്നു റോഷി അഗസ്റ്റിൻ്റെ വാദം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണെങ്കിൽ അവിടെ കേരളാ കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണിയെ വെട്ടിലാക്കാനാണ് ജോസഫിൻ്റെ ശ്രമം. ഒരിടവേളക്ക് ശേഷം കേരളാ കോൺഗ്രസ് രാഷ്ട്രിയം വീണ്ടും കോടതിക്കുള്ളിലേക്ക് എത്തുകയാണ്.