കോട്ടയം: കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലെ സംസ്ഥാന ഭാരവാഹികൾ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു. പാർട്ടി വൈസ് ചെയർമാൻ ഐസക്ക് പ്ളാപ്പളിൽ, സംസ്ഥാന ട്രഷറർ ഒടി എബ്രഹാം, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോഷി തോമസ് ചൂരപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ നിരവധി സംസ്ഥാന, ജില്ലാ ഭാരവാഹികളും ജോസ് കെ മാണിക്കൊപ്പമെത്തിയിട്ടുണ്ട്.
കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലെ സംസ്ഥാന ഭാരവാഹികൾ ജോസിനൊപ്പം ചേര്‍ന്നു - ജോസ് കെ മാണി
കർഷക വിഷയങ്ങളിൽ ജോസ് കെ മാണി വിഭാഗം നടത്തുന്ന ഇടപെടലുകളിൽ ആകൃഷ്ടരായാണ് ജോസിനൊപ്പം ചേര്‍ന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോഷി തോമസ് ചൂരപ്പുഴ പറഞ്ഞു.
കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലെ സംസ്ഥാന ഭാരവാഹികൾ ജോസിനൊപ്പം ചേര്‍ന്നു
കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്‍റെ ഓഫിസിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇവർക്ക് പാർട്ടി മെമ്പർഷിപ്പ് നൽകി. കർഷക വിഷയങ്ങളിൽ ജോസ് കെ മാണി വിഭാഗം നടത്തുന്ന ഇടപെടലുകളിൽ ആകൃഷ്ടരായാണ് ജോസിനൊപ്പം ചേര്‍ന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോഷി തോമസ് ചൂരപ്പുഴ പറഞ്ഞു.