കോട്ടയം: ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി. ഇത്തരത്തിൽ ഒരു ചർച്ചയുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജനപിന്തുണയുള്ള, സ്വാധീനമുള്ള നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല; ജോസ് കെ.മാണി - jose k manI deny refused
ജനപിന്തുണയുള്ള, സ്വാധീനമുള്ള നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല; ജോസ് കെ.മാണി
ജോസ് കെ.മാണി
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്നും പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിൽ നിന്ന് നിരവധി പേർ എത്തും. ഈ മാസം 14ന് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
also read:യുഡിഎഫ് നേതാക്കളെ അവഹേളിക്കുന്ന നീക്കം അപഹാസ്യം: ജോഷി ഫിലിപ്പ്
Last Updated : Jun 3, 2021, 12:19 PM IST