മൂന്ന് മാസമായി മുടങ്ങികിടന്ന കെഎസ്ആർടിസിയുടെ കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് സർവീസ് പുനരാരംഭിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് ആരംഭിച്ചത്.
കെഎസ്ആർടിസി കോട്ടയം ബാംഗ്ലൂർ സ്കാനിയ ബസ് സർവീസ് പുനരാരംഭിച്ചു - കെഎസ്ആർടിസി
കെഎസ്ആർടിസിയുടെ സ്കാനിയ ബസ്സുകൾ തിരുവനന്തപുരത്തേക്ക് മാറ്റിയതിനാൽ വാടകക്കെടുത്ത രണ്ട് ബസുകളിലായാണ് സർവീസ് നടത്തുന്നത്
മുടക്കമില്ലാത്ത സർവീസും സമയ കൃത്യതയും മൂലം ബസിൽ യാത്രക്കാർ ധാരാളമുണ്ടായിരുന്നു.എന്നാൽ ബസുകളുടെ സർവീസ് എളുപ്പത്തിനെന്ന കാരണത്താൽ ബസുകൾ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും ആറുമണിക്ക് കോട്ടയത്ത് എത്തേണ്ട ബസുകൾ പല കാരണത്താൽ മണിക്കൂറുകളോളം വൈകി എത്താൻ തുടങ്ങിയതോടെ യാത്രക്കാർ കുറഞ്ഞു. തുടർന്ന് മൂന്ന് മാസങ്ങൾക്കുമുമ്പ് ഈ സർവീസ് നിർത്തലാക്കി.
വാടകയ്ക്കെടുത്ത ബസ്സുകൾ ഉപയോഗിച്ച് സർവീസ് പുനരാരംഭിച്ചെങ്കിലും ഒരു ബസ് തകരാറിലായാൽ പകരം സർവീസ് നടത്താൻ ബസ് ലഭ്യമാകുന്നില്ല എന്നതാണ് നിലവിൽ ബാംഗ്ലൂർ സർവീസ് നേരിടുന്ന വെല്ലുവിളി.