കേരളം

kerala

ETV Bharat / state

ബെസ്റ്റ് സ്റ്റേറ്റ്‌മെന്‍ പുരസ്‌കാരം കെ.സി ജോസഫിന് - rajiv vichar vedhi

കേരളത്തിന്‍റെ പൊതു ജീവിതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കെ.സി ജോസഫിന് 'ബെസ്റ്റ് സ്റ്റേറ്റ്‌മെന്‍' പുരസ്‌കാരം നല്‍കിയതെന്ന് രാജീവ് വിചാര്‍ വേദി

രാജിവ് വിചാർ വേദിയുടെ 'ബെസ്റ്റ് സ്റ്റേറ്റ് മാൻ' അവാർഡ് കെ.സി ജോസഫിന്

By

Published : Nov 3, 2019, 7:46 PM IST

കോട്ടയം: രാജീവ് വിചാർ വേദിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ 'ബെസ്റ്റ് സ്റ്റേറ്റ്‌മെന്‍' പുരസ്‌കാരം കെ.സി ജോസഫ് എംഎല്‍എക്ക്. കേരളത്തിന്‍റെ പൊതു ജീവിതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കെ.സി ജോസഫിന് പുരസ്‌കാരം നല്‍കിയതെന്ന് രാജീവ് വിചാര്‍ വേദി. ചങ്ങനാശേരിയിൽ നടന്ന അവാർഡ്‌ദാന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡും പ്രശസ്‌തി പത്രവും കെ.സി. ജോസഫ് എം.എൽ.എക്ക് കൈമാറി. രാജീവ് വിചാർ വേദിയുടെ സംസ്ഥാന പ്രസിഡന്‍റ് സാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ എം.എം. ഹസൻ, സി.എഫ് തോമസ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details