കേരളം

kerala

ETV Bharat / state

'ഉമ്മന്‍ചാണ്ടി ഇടയ്ക്കുവന്ന ആളല്ല' ; രമേശിന്‍റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് കെ.സി ജോസഫ് - Mullappally Ramachandrans Letter to Hicommand

'ആരൊക്കെ കത്തുകൊടുത്തെന്നോ അതിലെന്താണെന്നോ അറിയില്ല'

kc joseph  ramesh chennithala  കെസി ജോസഫ്  oommen chandy  രമേശ് ചെന്നിത്തല  ഉമ്മൻചാണ്ടി
'ഉമ്മന്‍ ചാണ്ടി ഇടയ്ക്ക് കടന്നുവന്ന ആളല്ല'; കത്തിനെക്കുറിച്ച് അറിയില്ലെന്നും കെസി ജോസഫ്

By

Published : May 31, 2021, 5:10 PM IST

കോട്ടയം : രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നും അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. അതിന്‍റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെല്ലാം കത്തുകൊടുത്തെന്നോ അതില്‍ എന്താണെന്നോ അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് പറയേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി ഇടയ്ക്ക് കടന്നുവന്ന ആളല്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം എപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെപ്പറ്റി വ്യക്തമായ വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയകാര്യ സമിതി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

'ഉമ്മന്‍ ചാണ്ടി ഇടയ്ക്ക് കടന്നുവന്ന ആളല്ല'; കത്തിനെക്കുറിച്ച് അറിയില്ലെന്നും കെസി ജോസഫ്

read more: രമേശ് ചെന്നിത്തല കത്ത് വിവാദം; ആരോപണങ്ങള്‍ തള്ളി ഉമ്മൻചാണ്ടി

ഉമ്മന്‍ചാണ്ടിയുടെ നിയമനവും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലെ വാദം. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയപ്പോള്‍ ഹിന്ദുവോട്ടുകള്‍ കുറഞ്ഞെന്നും താന്‍ ഒതുക്കപ്പെട്ടെന്നും അപമാനിതനായെന്നും ചെന്നിത്തല പാര്‍ട്ടി അദ്ധ്യക്ഷയെ അറിയിച്ചു. അതേസമയം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാർട്ടിയെ തകർത്തതെന്നും കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയ്ക്ക് എഴുതിയിരുന്നു.

ABOUT THE AUTHOR

...view details