കോട്ടയം: സർക്കാർ അർധസർക്കാർ, തദ്ദേശ സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ എൽഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ നിർത്തിവയ്‌ക്കണമെന്നും മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻമന്ത്രിയും കോൺഗ്രസ് രാഷ്‌ട്രീയ കാര്യസമിതി അംഗവുമായ കെ സി ജോസഫ് ധർണ ഉദ്ഘാടനം ചെയ്‌തു. പിണറായി ഭരണത്തിൽ പിൻവാതിൽ നിയമനം വ്യാപകമായിരിക്കുകയാണ്.
തിരുവനന്തപുരം കഴിഞ്ഞാൽ പിൻവാതിൽ നിയമനം കൂടുതൽ കോട്ടയത്ത്: സർക്കാരിനെതിരെ കെ സി ജോസഫ് - ലൈഫ് മിഷൻ പദ്ധതി
എൽഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ നിർത്തിവയ്‌ക്കണമെന്നും മുടങ്ങിക്കിടക്കുന്ന ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി
കോട്ടയം കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ
പാർട്ടിക്കാർക്കും ബന്ധുക്കൾക്കും ജോലി നൽകി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്നവരെ വഞ്ചിച്ചിരിക്കുകയാണ് സർക്കാർ. തിരുവനന്തപുരം കഴിഞ്ഞാൽ പിൻവാതിൽ നിയമനം കൂടുതൽ നടത്തിയത് കോട്ടയത്താണെന്നും കെ സി ജോർജ് ആരോപിച്ചു. കോട്ടയം കലക്‌ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണയിൽ നാട്ടകം ഡിസിസി സുരേഷ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കൻമാരും പങ്കെടുത്തു.