കോട്ടയം :സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ നടപടി സന്തോഷകരമെന്ന് കെ സി ജോസഫ്. ഇല്ലാത്ത കേസിന്‍റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണ്. ഈ കേസും പരാതിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
സോളാർ പീഡനക്കേസിലെ ക്ലീന്‍ചിറ്റ് : ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണെന്ന് കെസി ജോസഫ് - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സോളാര്‍ പീഡന കേസും അതുമായി ബന്ധപ്പെട്ട പരാതിയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ സി ജോസഫ്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഇന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിടുകയാണെന്നും കോണ്‍ഗ്രസ് നേതാവ്
കെ സി ജോസഫ്
പക്ഷേ സത്യത്തിന്‍റെ മുഖം മൂടിവയ്ക്കാൻ കഴിയില്ലെന്ന് തെളിഞ്ഞു. സോളാർ കേസിലെ വിധി എല്ലാവർക്കും പാഠമാണെന്നും കെ സി ജോസഫ് പറഞ്ഞു. കോട്ടയം ജില്ലയിലെ പോസ്റ്റർ വിവാദം അനാവശ്യമാണ്.
ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് പേരും ചിത്രവും നൽകാഞ്ഞത്. ഉമ്മൻ ചാണ്ടിയെ മറയാക്കി ചിലർ കളിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ആരുടെയും സംരക്ഷണം വേണ്ടെന്നും കെ സി ജോസഫ് പറഞ്ഞു.