കോട്ടയം: വിവിധ മേഖലകളില്‍ ലോകം കീഴടക്കിയ മലയാളികളെ കുറിച്ചുള്ള കഥകൾ ഏറെ കേട്ടിട്ടുണ്ട്. രുചിപ്പെരുമ കൊണ്ട് ഹോട്ടല്‍ ബിസിനസില്‍ മികവ് തെളിയിച്ച മലയാളികൾ അതിലേറെ... എന്നാല്‍ ഇക്കഥയില്‍ ചെറിയൊരു മാറ്റമുണ്ട്... അസമില്‍ നിന്നെത്തി കേരളത്തിന് രുചി സമ്മാനിക്കുന്ന ഒരാളെക്കുറിച്ചാണിത്. തൊഴില്‍ തേടി കേരളത്തിലെത്തി ഇവിടെ ജീവിതം കണ്ടെത്തിയ കിരൺ. മുഴുവൻ പേര് കിരൺ ജ്യോതി ഹാത്തി ബറുവ.
പന്ത്രണ്ട് വർഷങ്ങൾക്കു മുൻപാണ് കിരൺ ബറുവ കേരളത്തിലെത്തിയത്. ആദ്യം കോട്ടയം ചിങ്ങവനത്ത് ഒരു കമ്പനിയില്‍ ജോലി കിട്ടി. അവിടെ നിന്ന് ഒരു ബന്ധുവിനൊപ്പം കറുകച്ചാലിൽ എത്തി. അവിടെ ഹോട്ടലിൽ ക്ലീനിങ് തൊഴിലാളിയായി. അതിനിടെ ഹോട്ടൽ ജോലികളെല്ലാം പഠിച്ചു. കറുകച്ചാലിൽ സ്വന്തമായി ഹോട്ടൽ തുടങ്ങിയിട്ട് രണ്ടര വർഷമായി.