കേരളം

kerala

ETV Bharat / state

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നടപടിക്ക് താമസിച്ചതെന്തെന്ന് കെ.സി ജോസഫ്

യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിൽ എൽ.ഡി.എഫ് അനാവശ്യ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും കെ.സി ജോസഫ്‌ ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്  സഹകരണ ബാങ്ക് തട്ടിപ്പ്  നടപടിയെടുക്കാൻ താമസിച്ചതെന്താണെന്ന് കെ.സി ജോസഫ്  കെ.സി ജോസഫ്  കെ.സി ജോസഫ് വാർത്ത  KARIVANNUR BANK FRAUD CASE  KARIVANNUR BANK FRAUD  KARIVANNUR BANK FRAUD news  KC JOSEPH COMMENT  KC JOSEPH COMMENT on KARIVANNUR BANK FRAUD
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്; നടപടിയെടുക്കാൻ താമസിച്ചതെന്താണെന്ന് കെ.സി ജോസഫ്

By

Published : Jul 23, 2021, 7:30 PM IST

Updated : Jul 23, 2021, 7:50 PM IST

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എന്തുകൊണ്ടാണ് നടപടിയെടുക്കാൻ താമസിച്ചതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ്. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിൽ അനാവശ്യമായി എൽഡിഎഫ് സർക്കാർ ഇടപെടലുകൾ നടത്തുന്നുവെന്നും എന്നാൽ സിപിഎം ഭരിക്കുന്ന ബാങ്കുകളിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടിയില്ലെന്നും കെ.സി ജോസഫ് ആരോപിച്ചു.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും യുഡിഎഫ് അതിനെ ശക്തമായി നേരിടുമെന്നും കോട്ടയത്ത് നടന്ന സഹകരണ ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെ.സി ജോസഫ് വിശദീകരിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നടപടിക്ക് താമസിച്ചതെന്തെന്ന് കെ.സി ജോസഫ്

READ MORE:സഹകരണ ബാങ്ക്‌ തട്ടിപ്പ്‌; സിപിഎമ്മിന്‍റെ അറിവോടെയുള്ള വൻകൊള്ളയെന്ന്‌ ഷാഫി പറമ്പിൽ

Last Updated : Jul 23, 2021, 7:50 PM IST

ABOUT THE AUTHOR

...view details