കേരളം

kerala

ETV Bharat / state

ജോസഫ് കല്ലറങ്ങാട്ടിന്‍റേത് അപകട സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ്; ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത - pala bishop

ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് ചേർന്നതല്ലെന്നും പാലാ ബിഷപ്പ് ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന നല്‍കുകയാണുണ്ടായതെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം പറഞ്ഞു.

ജോസഫ് കല്ലറങ്ങാട്ട്  നാർകോട്ടിക് ജിഹാദ്  കാഞ്ഞിരപ്പള്ളി രൂപത  പാലാ ബിഷപ്പ്  ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത  kanjirappally diocese  pala bishop  narcotic jihad
ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത

By

Published : Sep 24, 2021, 5:49 PM IST

കോട്ടയം:നാർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപത. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണെന്നും അനാവശ്യമായ മാധ്യമ വിചാരണയിലൂടെയും സംഘടിത നീക്കങ്ങളിലൂടെയും ബിഷപ്പിനെയും സഭയെയും അവഹേളിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത.

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ. ബേബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് സംസാരിച്ച ശേഷം സംസാരിക്കുകയായിരുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വിവിധ പ്രതിനിധി സംഘങ്ങള്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കുന്നത്.

ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് ചേർന്നതല്ലെന്നും പാലാ ബിഷപ്പ് ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന നല്‍കുകയാണുണ്ടായതെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം പറഞ്ഞു.

മതസ്പർദ്ധയ്ക്ക് കാരണക്കാരനായി കല്ലറങ്ങാട്ട് പിതാവിനെ ചിത്രീകരിക്കുന്നത് ഗൂഢതാൽപര്യങ്ങളുടെ സൃഷ്‌ടിയാണെന്നും പ്രതിനിധി സംഘം പറയുന്നു. ബിഷപ്പ് ഉന്നയിച്ച വിഷയത്തിന്‍റെ ഗൗരവം മനസിലാക്കാതെ വിവാദം സൃഷ്‌ടിക്കുന്നവർ കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത്തെയും സാമുദായിക ഐക്യത്തെയും തകര്‍ക്കുന്ന അപകടത്തിലേയ്ക്കാണ് നാടിനെ എത്തിക്കുന്നത്.

വിവാദമുണ്ടാക്കി വിഷയം ആളിക്കത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്നും നിക്ഷിപ്ത താൽപര്യക്കാർ പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

Also Read: നാർക്കോട്ടിക് ജിഹാദ്: മതം തിരിച്ചുള്ള കണക്ക്, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

ABOUT THE AUTHOR

...view details