കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ്; കോടതി വിധി നടപ്പാക്കണമെന്ന് കാനം രാജേന്ദ്രൻ - kanam rajendran on builders of maradu flat

സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന നിലപാടെടുക്കാൻ സാധിക്കില്ല. നിയമം ലംഘിച്ചത് ബിൽഡേഴ്‌സ് ആണ്. പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന പാലായില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്നും കാനം പറഞ്ഞു.

മരട് ഫ്ലാറ്റ് വിഷയത്തിൽ കാനം രാജേന്ദ്രൻ

By

Published : Sep 15, 2019, 5:33 PM IST

Updated : Sep 15, 2019, 6:17 PM IST

കോട്ടയം: മരട് ഫ്ലാറ്റ് വിഷയത്തിൽ സി.പി.ഐ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന നിലപാടെടുക്കാൻ സാധിക്കില്ല. നിയമം ലംഘിച്ചത് ബിൽഡേഴ്‌സ് ആണ്. അവരിപ്പോൾ ചിത്രത്തിൽ പോലുമില്ല. കാശ് മുടക്കി ഫ്ലാറ്റ് വാങ്ങിയവർ കുറ്റക്കാരുമല്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും, നിയമം നടപ്പിലാക്കണമെന്ന നിലപാടുള്ള പാർട്ടിയാണ് സി.പി.ഐയെന്നും കാനം പറഞ്ഞു.

മരട് ഫ്ലാറ്റ് വിഷയത്തിൽ കാനം രാജേന്ദ്രൻ
പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന പാലായില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്നും കാനം പറഞ്ഞു. കഴിഞ്ഞ തവണ കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് ഈ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ നൽകുന്നുണ്ട്. യോജിക്കാൻ കഴിയുന്നവരുമായി മാത്രം ഒരുമിക്കും എന്ന് വ്യക്തമാക്കിയ കാനം ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ.ഡി.എഫ് എന്നും ഓർമ്മപ്പെടുത്തി.
Last Updated : Sep 15, 2019, 6:17 PM IST

ABOUT THE AUTHOR

...view details