കോട്ടയം:പി ജയരാജന് 35 ലക്ഷം രൂപയുള്ള ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവിനെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്‌താൽ മതിയോ എന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സർക്കാരിന്‍റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും കാനം പറഞ്ഞു.
സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണമെന്നും സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന പല കാര്യങ്ങളുണ്ടെന്നും കാനം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്‌ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ എന്നും കാനം ചോദിച്ചു. യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പം. എല്ലാം കണക്ക് വച്ചാണ് സർക്കാർ ചെയ്യുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.