കേരളം

kerala

ETV Bharat / state

പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു - കോട്ടയം കടപ്ലാമറ്റം പ്രസിഡന്‍റ് ജോയ് കല്ലുപുര

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.35ഓടെയായിരുന്നു മരണം.

conflict in party office kottayam  kadaplamattom panchayat president  kadaplamattom panchayat president died  kottayam kadaplamattom panchayat president death  kerala congress m leader joy kallupura  പഞ്ചായത്ത് പ്രസിഡന്‍റ് കുഴഞ്ഞുവീണ് മരിച്ചു  കേരള കോൺഗ്രസ് എം നേതാവ് മരിച്ചു  ജോയ് കല്ലുപുര മരിച്ചു  കോട്ടയം കടപ്ലാമറ്റം  കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റ്  പാർട്ടി ഓഫിസിലെ സംഘർഷം പ്രസിഡന്‍റ് കുഴഞ്ഞുവീണു  സംഘർഷത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്‍റ്  കേരള കോൺഗ്രസ് എം നേതാവ് ജോയ് കല്ലുപുര  ജോയ് കല്ലുപുര  കോട്ടയം കടപ്ലാമറ്റം പ്രസിഡന്‍റ് ജോയ് കല്ലുപുര  പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു
പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു

By

Published : Nov 15, 2022, 10:30 AM IST

കോട്ടയം:പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു. കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് ഇന്നലെ രാത്രി 7.35ഓടെ മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

നവംബർ ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫിസിൽ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ജോയ് കുഴഞ്ഞു വീഴുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്‌ച.

ABOUT THE AUTHOR

...view details