കോട്ടയം:സഹപ്രവർത്തകരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനക്കാരന്‍റെ പരാക്രമം. കടനാട് പഞ്ചായത്തിലാണ് സംഭവം. യു.ഡി ക്ലർക്കായ തലയോലപറമ്പ് സ്വദേശി സുനിലാണ് സഹപ്രവർത്തകരെ അപായപെടുത്താൻ ശ്രമിച്ചത്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പഞ്ചായത്ത് ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ ദേഹത്ത് പെട്രോളൊഴിച്ച് ജീവനക്കാരൻ - Kadanad Panchayath
കടനാട് പഞ്ചായത്തിലെ യു.ഡി ക്ലർക്കായ തലയോലപറമ്പ് സ്വദേശി സുനിലിനെ കസ്റ്റഡിയില്‍ എടുത്തു
പഞ്ചായത്ത് ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ ദേഹത്ത് പെട്രോളൊഴിച്ച് ജീവനക്കാരൻ
അനുവാദമില്ലാതെ ഇയാൾ അവധിയെടുക്കുകയും ഈ ദിവസങ്ങളില്‍ പിന്നീട് ഹാജര്‍ ഒപ്പിടുകയും ചെയ്തിരുന്നയായി പഞ്ചായത്തധികൃതർ പറഞ്ഞു. ഇന്നലെയും സംഭവം ആവർത്തിച്ചതോടെ പഞ്ചായത്ത് പ്രസിഡന്‍റ് ഇയാളെ ശകാരിക്കുകയും സസ്‌പെന്‍ഡ് ചെയ്യാൻ നീക്കം നടത്തുകയും ചെയ്തിരുന്നു. സെക്രട്ടറിയോട് ഹാജർ രേഖപെടുത്തരുതെന്നും ആവശ്യപെട്ടു. വൈകുന്നേരത്തോടെ ഇയാൾ ഓഫീസിലെത്തി സഹപ്രവര്‍ത്തകരുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.