കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് കേസിൽ സര്‍ക്കാരിനെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍ - BJP state general secratary k surendran

കൈയേറ്റക്കാരുടെ കൂടെയാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍. പാലാരിവട്ടം അഴിമതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്നും ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു.

മരട് ഫ്ലാറ്റ് കേസിൽ സര്‍ക്കാരിനെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

By

Published : Sep 17, 2019, 8:31 AM IST

കോട്ടയം: മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മരട് ഫ്ലാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭവന നിര്‍മാണ പദ്ധതിയിലെ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഇവര്‍ക്ക് ഇടം കൊടുത്തതോടെ കൈയേറ്റക്കാരുടെ കൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നു വ്യക്തമാവുകയാണെന്നും സുരേന്ദ്രന്‍ പാലായില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യം നിറഞ്ഞ പ്രവര്‍ത്തികള്‍ എല്‍ഡിഎഫിന് ദോഷമാണ്.

മരട് ഫ്ലാറ്റ് കേസിൽ സര്‍ക്കാരിനെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

ദുരിതാശ്വാസ നിധിയില്‍ 5000 കോടി രൂപയുണ്ടായിട്ടും കവളപ്പാറയിലും പുത്തുമലയിലും ധനസഹായമെത്തിയിട്ടില്ല. പാലാരിവട്ടം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ രാഷ്‌ട്രീയക്കാര്‍ കോടികള്‍ മുക്കിയതിനെക്കുറിച്ച് ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ എന്‍ഡിഎ മാത്രമാണുള്ളത്. വോട്ട് യുഡിഎഫിനു നല്‍കിയതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് ജനത്തിനു മനസിലാവുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ ആചാരലംഘനം പാലാക്കാരുടെ മനസില്‍ മുറിവായുണ്ടാക്കിയെന്നും അതിന്‍റെ ഗുണം എന്‍ഡിഎയ്ക്കായിരിക്കുമെന്നും എന്‍. ഹരി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details