കോട്ടയം:പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാക് അധീന കശ്‌മീരിനെ കുറിച്ച് 'ആസാദ് കാശ്‌മീർ' എന്ന ജലീലിന്‍റെ പരാമർശം രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരാണ്. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഇന്ത്യൻ അധിനിവേശ കശ്‌മീർ എന്ന പ്രയോഗം പാകിസ്ഥാന്‍റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീലിന്‍റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കശ്‌മീരിന്‍റെ ഒരു ഭാഗം പാകിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്.