കോട്ടയം: നട്ടാശേരിയിൽ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. നട്ടാശേരി കുഴിവേലിപടിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ വാഹനം നാട്ടുകാർ തടഞ്ഞു. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണ്.
തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ബിജെപി കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രദേശത്ത് 80ഓളം വീടുകളെയാണ് സിൽവർ ലൈൻ ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.