മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയമെന്ന് കെ.മുരളീധരൻ - മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയമെന്ന് കെ.മുരളീധരൻ
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
![മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയമെന്ന് കെ.മുരളീധരൻ K MURALEEDHARAN AGAISNT CM മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയമെന്ന് കെ.മുരളീധരൻ കോട്ടയം ഗവര്‍ണര്‍ക്കെതിരായ പ്രമേയം അനുവദിക്കാമെന്ന് സ്‌പീക്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് കെ.മുരളീധരൻ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയമെന്ന് കെ.മുരളീധരൻ കെ.മുരളീധരൻ എം.പി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5882186-thumbnail-3x2-muraleedharan.jpg)
കോട്ടയം:ഗവര്‍ണര്‍ക്കെതിരായ പ്രമേയം അനുവദിക്കാമെന്ന് സ്‌പീക്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് കെ.മുരളീധരൻ എം.പി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ നിലപാടില്‍ സംശയം ഉണ്ട്. ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹം അടുത്ത ദിവസം നടക്കുന്ന കാര്യോപദേശ സമിതിയില്‍ പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗവർണർ നിയമസഭയെ നിരന്തരമായി അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം ഭരണപക്ഷം അംഗീകരിച്ചിരുന്നെങ്കില്‍ ഗവർണർക്ക് സഭയെ അഭിമുഖീകരിക്കാൻ സാധിക്കുമായിരുന്നില്ല. ലാവ്‌ലിൻ വിഷയത്തിൽ ഗവർണർ പാലമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ചങ്ങലയ്ക്ക് ശേഷം മുഖ്യമന്ത്രി നേരെപോയത് ഗവര്‍ണറുടെ ആതിഥ്യം സ്വീകരിക്കാനായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. തന്‍റെ പാർട്ടിയിൽ ഇനി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ പാടില്ല എന്നാണ് നിലപാടെന്നും ഇക്കാര്യം ഇന്നലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനോട് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.