കോട്ടയം: രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജിൽ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിർമിച്ച് നല്‍കുന്നതിനുള്ള ധനസമാഹരണത്തിന് തുടക്കമായി.
ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ - കോളജ് ജൂബിലിയാഘോഷം
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിർമിച്ച് നല്‍കും

ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ്
ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ്
സംവിധായകൻ എബ്രിഡ് ഷൈൻ, താരങ്ങളായ നീത പിള്ള, അജു ബാലചന്ദ്രന്‍, സോണറ്റ് ജോസ്, റോഷ്‌നി അലന്‍ എന്നിവരാണ് ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയത്. പ്രശസ്‌ത സംവിധായകനെയും താരങ്ങളെയും നേരില്‍ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു വിദ്യാർഥികളും അധ്യാപകരും. മാനേജര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് വി.ജെ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ബര്‍സാര്‍ ഷാജി ആറ്റുപുറത്ത്, വിനോദ് മാത്യു എന്നിവര്‍ പങ്കെടുത്തു.