കേരളം

kerala

ETV Bharat / state

യുഡിഎഫ് നേതാക്കളെ അവഹേളിക്കുന്ന നീക്കം അപഹാസ്യം: ജോഷി ഫിലിപ്പ് - ജോസി കെ മാണി വാർത്ത

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ കോട്ടയം ജില്ലയിൽ യുഡിഎഫിനും കോൺഗ്രസിനും വലിയ വർധനവാണുണ്ടായതെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.

joshi philip news  jose k mani news  joshi philip against jose k mani  ജോഷി ഫിലിപ്പ് വാർത്ത  ജോസി കെ മാണി വാർത്ത  ജോസ് കെ മാണിക്കെതിരെ ജോഷി ഫിലിപ്പ്
ജോഷി ഫിലിപ്പ്

By

Published : Jun 1, 2021, 5:07 PM IST

കോട്ടയം:യുഡിഎഫിൽ നിന്നും കൂടുതൽ നേതാക്കൾ ഭരണ മുന്നണിയിലേക്കെത്തുമെന്ന ചിലരുടെ അവകാശവാദം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന് കോട്ടയം ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചതായുള്ള ജോസ് കെ. മാണിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read:സ്വര്‍ണക്കടത്ത് കേസ്: യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു

ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്‌താവനകൾ നടത്തുന്നവർ സ്വയം അപഹാസ്യരാവുകയാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള രാഷ്ട്രീയ വീര്യവും പോരാട്ട വീര്യവും കോൺഗ്രസിനുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടുപോയ സാഹചര്യം നിലനിന്നിട്ടും വോട്ട് വിഹിതത്തിൽ കോട്ടയം ജില്ലയിൽ യുഡിഎഫിനും കോൺഗ്രസിനും വലിയ വർധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Also Read:പദ്ധതി നിര്‍വഹണത്തിലെ വീഴ്ച ; തിരുവനന്തപുരം നഗരസഭയ്‌ക്ക് നഷ്‌ടം അരക്കോടിയിലേറെ

2016ൽ യുഡിഎഫിന് ലഭിച്ച 41.79 ശതമാനത്തിൽ നിന്നും 41.84 ശതമാനമായി വോട്ട് വിഹിതം വർധിച്ചു. കോൺഗ്രസിന് 2016ൽ 15.29 ശതമാനം ലഭിച്ചത് 2021 ൽ 21.94 ശതമാനമായി വർധിച്ചു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന നിറം പിടിപ്പിച്ച നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പാലായിലേയും കടുത്തുരുത്തിയിലേയും പരാജയമടക്കം മറച്ച് പിടിക്കുവാനാണ് സിപിഎം പരിചരണത്തിൽ പുഷ്‌ടിപ്പെട്ടതായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.

ABOUT THE AUTHOR

...view details