അകലക്കുന്നത്ത് രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന്
അകലകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബേബി തോമസ് പന്തലാനിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ അകലക്കുന്ന് ആറാം വാർഡിൽ ജോസ്.കെ മാണി വിഭാഗം ജോർജ് തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് പക്ഷം രണ്ടില ചിഹ്നത്തില്‍ മത്സരിക്കും. ജോസഫ് പക്ഷ സ്ഥാനാർഥി ബിപിൻ തോമസാണ് രണ്ടില ചിഹ്നത്തിൽ അകലക്കുന്നത്ത് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് ജോസ്.കെ മാണി വിഭാഗം നൽകിയ അപ്പീലില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം അപ്പീൽ പരിഗണിക്കാമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷനെടുത്തത്.