കോട്ടയം: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പിന് ആശ്വാസം. അധികാരത്തർക്കത്തില്‍ വലഞ്ഞ കേരള കോൺഗ്രസില്‍ ജോസ് കെ മാണി - പിജെ ജോസഫ് വിഭാഗങ്ങൾ രമ്യതയിലെത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍, കേരളകോണ്‍ഗ്രസ് നേതാവ് പി. ജെ. ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെയാണ് തർക്കങ്ങൾക്ക് താല്‍ക്കാലിക പരിഹാരമായത്.
ജോസ് ടോം വന്നു, ജോസഫിനെ കണ്ടു; സന്തോഷമെന്ന് പിജെ ജോസഫ് - jose tom met p j joseph in his home as part of pala byelection
പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇനി മൂന്ന് ദിവസം കൂടിയാണുള്ളത്. ജോസ് ടോമിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ജോസഫ് വ്യക്തമാക്കി.
ജോസ് ടോം പി. ജെ.ജോസഫിനെ സന്ദര്‍ശിച്ചു
പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. തന്നെ സ്ഥാനാര്‍ഥി വീട്ടില്‍ വന്നു കണ്ടതില്‍ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചരണത്തിനിറങ്ങുമെന്നും ജോസഫും വ്യക്തമാക്കി. പാലായിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജോസ് ടോം പി.ജെ. ജോസഫിനെ കാണാനെത്തിയത്.