കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ വിപ്പ് സംബന്ധിച്ച തർക്കത്തിൽ സ്‌പീക്കർക്ക് നേരിട്ട് പരാതി നൽകാനൊരുങ്ങി ജോസ് പക്ഷം. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ച സാഹചര്യത്തിലാണ് ജോസ് പക്ഷത്തിന്‍റെ നീക്കം.
കേരള കോണ്‍ഗ്രസ് തര്‍ക്കം; സ്‌പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങി ജോസ് പക്ഷം - kerala congress vip tussle
പാര്‍ട്ടിയുടെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ച സാഹചര്യത്തിലാണ് ജോസ് പക്ഷത്തിന്‍റെ നീക്കം.
കേരള കോണ്‍ഗ്രസ് വിപ്പ് തര്‍ക്കം; സ്‌പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങി ജോസ് പക്ഷം
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധി അനുകൂലമായി വന്ന സാഹചര്യത്തിൽ റോഷി അഗസ്റ്റിൻ എംഎല്‍എ നൽകിയ വിപ്പ് ലംഘിച്ച മോൻസ് ജോസഫ്, പി.ജെ ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ജോസ് പക്ഷം സ്‌പീക്കര്‍ക്ക് പരാതി നല്‍കുക. ജോസ് പക്ഷം റോഷി അഗസ്റ്റിനാണ് നിയമസഭയിൽ വിപ്പ് നൽകാനുള്ള അവകാശമെന്ന് വാദിച്ചപ്പോൾ വിപ്പ് മോൻസ് ജോസഫിനെന്നായിരുന്നു ജോസഫ് പക്ഷത്തിന്‍റെ വാദം.