'പ്രതിച്ഛായ'യെ തള്ളി ജോസ് കെ. മാണി, ജോസ് കെ. മാണിയുടെ അറിവോടെയെന്ന് പി.ജെ.ജോസഫ് - jose k mani's response on prathichhaya newspaper report against pj joseph
പി.ജെ.ജോസഫിനെതിരെ പ്രതിച്ഛായ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി ജോസ് കെ. മാണി. ലേഖനം ജോസ് കെ. മാണിയുടെ അറിവോടെയാണെന്ന് പി.ജെ. ജോസഫ്.
!['പ്രതിച്ഛായ'യെ തള്ളി ജോസ് കെ. മാണി, ജോസ് കെ. മാണിയുടെ അറിവോടെയെന്ന് പി.ജെ.ജോസഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4357848-thumbnail-3x2-ktm.jpg)
കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ. മാണി പക്ഷം മുഖപത്രമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും ലേഖകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി. ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനം. വിവാദങ്ങൾക്ക് താല്‌പര്യമില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത് പ്രതികരിച്ചു.
ലേഖനത്തെ രൂക്ഷമായി വിമർശിച്ചാണ് പി.ജെ. ജോസഫ് രംഗത്ത് വന്നത്. കെ.എം മാണിയുടെ പക്വത ജോസ് കെ. മാണിക്കില്ല. ജോസ് കെ. മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നതെന്നും ഇതുകൊണ്ടൊന്നും താൻ പ്രകോപിതനാകില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമായെന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്‌താവനകൾ തുടരെ ഉണ്ടാകുമ്പോഴും നേതാക്കളുടെ പരസ്യ ആരോപണ- പ്രത്യാരോപണങ്ങൾ പാലായിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്.