കോട്ടയം: കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി പക്ഷത്തിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി തോമസ് ചാഴികാടന്‍ എംപി ചെയര്‍മാനായുള്ള ഉപസമിതി യോഗം ഫെബ്രുവരി 26 ന് കുട്ടനാട്ടില്‍ ചേരും. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷ ഉന്നതാധികാരസമിതിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
കുട്ടനാട് തെരഞ്ഞെടുപ്പ്; ജോസ് കെ. മാണി പക്ഷം 26ന് ഉപസമിതി യോഗം ചേരും - kuttanadu election
കുട്ടനാട് നിയോജകമണ്ഡലത്തിലെയും ആലപ്പുഴ ജില്ലയിലേയും പ്രധാന നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കും
കുട്ടനാട് നിയോജകമണ്ഡലത്തിലെയും ആലപ്പുഴ ജില്ലയിലേയും പ്രധാന നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് ഉപസമിതി യോഗം ചേരുന്നത്. ജോസഫ് എം.പുതുശേരി, വി.ടി ജോസഫ്, വി.സി ഫ്രാന്‍സിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
ഏപ്രില്‍ 29ന് കോട്ടയത്ത് നടക്കുന്ന കെ.എം മാണി സ്‌മൃതി സംഗമത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളും ഉന്നതാധികാരസമിതിയോഗം വിലയിരുത്തി. നിയോജകമണ്ഡലം ജനറല്‍ ബോഡി യോഗങ്ങള്‍ മാര്‍ച്ച് എട്ട് മുതല്‍ ആരംഭിക്കും. മാര്‍ച്ച് 15 മുതല്‍ സ്‌മൃതി സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം ഭവനസന്ദര്‍ശനം നടത്താനും യോഗം തീരുമാനിച്ചു.