ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി
ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു
കോട്ടയം:ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി. യു.ഡി.എഫ്. വിട്ടതിന് പിന്നാലെ എം.പി. സ്ഥാനം രാജി വയ്‌ക്കുമെന്ന് ജോസ് കെ. മാണി അറിയിച്ചിരുന്നു. യു.ഡി.എഫിലുണ്ടായിരുന്നപ്പോൾ ലഭിച്ച എം.പി. സ്ഥാനം രാജി വയ്‌ക്കാത്തതിനെതിരെ ജോസ് കെ. മാണിക്കെതിരെ വിമർശനവും ഉയർന്നിരുന്നു.