കോട്ടയം:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും കത്ത് നല്‍കി ജോസ് കെ മാണി. യഥാർഥ കേരളകോൺഗ്രസ് തങ്ങളാണെന്ന അവകാശവാദമാണ് കത്തില്‍ ഉന്നയിക്കുന്നത്. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും കത്ത് നല്‍കി ജോസ് കെ മാണി - kerala congress latest news
ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്ത് നല്‍കി ജോസ് കെ മാണി
അതേസമയം, ജോസ് കെ മാണിയുടെ കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ജോസഫിനോട് വിശദീകരണം തേടി. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്ന് ജോസഫിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. പാർലമെന്‍ററി പാർട്ടിയിൽ ആരൊക്കെ ഉണ്ടെന്ന കാര്യത്തെക്കുറിച്ച് സത്യവാങ്മൂലം നൽകണമെന്നും പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്നും നിർദേശം നല്‍കി.