കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ഇടതുമുന്നണിയിലെത്തിയതോടെ കോട്ടയം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് സിപിഎം നേതൃത്വം. 71 പഞ്ചായത്തുകളുള്ള ജില്ലയില്‍ 28 എണ്ണമാണ് സിപിഎം ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസിനൊപ്പം ചേര്‍ന്ന് നിര്‍ണായക ശക്തിയാകാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
ജോസ് കെ.മാണിയുടെ വരവ്; കോട്ടയത്ത് മുന്നേറ്റമെന്ന് സിപിഎം - സിപിഎം നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസിനൊപ്പം ചേര്‍ന്ന് കോട്ടയത്ത് നിര്‍ണായക ശക്തിയാകാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം മുന്നണിയിൽ അസ്വാരസ്യം ഉണ്ടാക്കിയേക്കുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സീറ്റിൽ സിപിഐ ഇടഞ്ഞു നിൽക്കുകയാണ്. ഉപാധികളില്ലാതെയാണ് ജോസ് കെ. മാണി മുന്നണിയിലെത്തിയതെന്ന് പറയുമ്പോഴും പാലാ വിട്ടു നൽകില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി.കാപ്പന്‍. എന്‍സിപി നേതൃയോഗത്തിനും തുടർ ചർച്ചകൾക്കും ശേഷം നിലപാട് കൂടുതൽ കടുപ്പിക്കാനാണ് എൻസിപി നേതാക്കളുടെ തീരുമാനം. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് എൻസിപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കും.