കേരളം

kerala

ETV Bharat / state

ജോസ് കെ മാണി എല്‍ഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥി - ജോസ് കെ മാണി എല്‍ഡിഎഫിന്‍റെ രാജ്യസഭ സ്ഥാനാർഥി

രാജ്യസഭ സ്ഥാനാര്‍ഥിത്വം ജോസ് കെ.മാണി തന്നെ ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായം ഉയര്‍ന്നിരുന്നു.

jose k mani
ജോസ് കെ മാണി രാജ്യസഭയിലേക്ക്

By

Published : Nov 9, 2021, 9:48 PM IST

കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ജോസ് കെ.മാണിയെ മത്സരിപ്പിക്കാൻ കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം തീരുമാനിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

രാജ്യസഭ സ്ഥാനാര്‍ഥിത്വം ജോസ് കെ.മാണി തന്നെ ഏറ്റെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായം ഉയര്‍ന്നിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെത്തുടര്‍ന്ന് വിവിധ തലത്തിലുള്ള പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായുമുള്ള ആശയവിനിമയത്തിലും ഇതേ അഭിപ്രായം തന്നെ ഉയര്‍ന്നിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഏകകണ്ഠമായി ജോസ് കെ.മാണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു.

read more: സഞ്ജുവില്ല, ടി20 നായകനായി രോഹിത്: ന്യൂസിലൻഡിന് എതിരായ ടീമിനെ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details